എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി സർക്കാർ വിദ്യാലയങ്ങൾ ശുചീകരിച്ച് ഡി വൈ എഫ് ഐ

38
Advertisement

ഇരിങ്ങാലക്കുട:ഡി വൈ എഫ് ഐ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷക്ക് മുന്നോടിയായി സർക്കാർ വിദ്യാലയങ്ങളുടെ പരിസര ശുചീകരണവും ക്ലാസ് മുറികളുടെ അണുനശീകരണവും നടത്തുന്നതിന്റെ ഭാഗമായി നടവരമ്പ് ഹയർ സെക്കന്ററി സ്കൂൾ ശുചീകരിച്ചു. വേളൂക്കര വെസ്റ്റ്, വേളൂക്കര ഈസ്റ്റ്, മാപ്രാണം, പൂമംഗലം, പുല്ലൂർ മേഖലാ കമ്മിറ്റികളിലെ പ്രവർത്തകർ പങ്കെടുത്തു. ബ്ലോക്ക് ജോ. സെക്രട്ടറി വി.എച്ച്.വിജീഷ്, സെക്രട്ടേറിയറ്റ് അംഗം എം.വി.ഷിൽവി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.എസ്.സുമിത്ത്, വിവേക് ചന്ദ്രൻ, കെ.ഡി.യദു, വർഷ വേണു, കെ.വി.വിനീത്, നിജു വാസു ജിബിൻ പാച്ചേരി എന്നിവർ നേതൃത്വം നൽകി.