തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രക്കുള സമര്‍പ്പണം

14

തുമ്പൂര്‍: എം.പി.പി.ബി.പി.സമാജത്തിന്റെ നേതൃത്വത്തില്‍ തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രക്കുളം ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി രതീഷ് ശാന്തി കാര്‍മികത്വം വഹിച്ചു. സമാജം ഭാരവാഹികളായ എം.സി.പ്രസന്നകുമാര്‍, എം.ആര്‍.അശോകന്‍, പി.സി.ബാലന്‍, ഖജാന്‍ജി വി.എ.വിനയന്‍, എം.എം.ഭാഷ്യം എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രക്കുള സമര്‍പ്പണം നടത്തി. മണ്ഡല കാലത്ത് ഭക്തര്‍ക്ക് ഉപയോഗിക്കാവുന്ന വിധമാണ് ക്ഷേത്രക്കുള നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്ന് ഭാരവഹികള്‍ പറഞ്ഞു. സമാജത്തിന്റെ മുന്‍ ഭാരവാഹികള്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍, ഭക്തര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Advertisement