മാപ്രാണം അമ്പുതിരുനാളിന് കൊടിയേറി

208

ചരിത്ര പ്രസിദ്ധമായ മാപ്രാണം ഹോളിക്രോസ് രൂപത തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പു തിരുനാള്‍ ജനുവരി 6,7 ശനി, ഞായര്‍ തിയ്യതികളില്‍ ആഘോഷിക്കും. തിരുനാള്‍ കൊടിയേറ്റം 1.1.24 തിങ്കളാഴ്ച രാവിലെ 7 ന് വികാരിയും റെക്ടറുമായ ഫാ.ജോയ് കടമ്പാട്ട് കൊടിയുയര്‍ത്തി. അസി.വികാരി ഫാ.ജിനോ തെക്കിനിയത്ത്, കൈകാരന്മാര്‍ വിന്‍സെന്റ് നെല്ലേപ്പിള്ളി, അനൂപ് അറക്കല്‍, ജോണ്‍ പള്ളിത്തറ എന്നിവരുടെ നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ നടത്തി വരുന്നു. 6ന് രാവിലെ 6.30 ന് തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചു വെയ്ക്കും. വിശുദ്ധകുര്‍ബ്ബാനയെ തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് നടത്തും. രാത്രി 10 ന് വിവിധ സമുദായങ്ങളുടെ അമ്പു പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ എത്തും. തിരുനാള്‍ ദിനത്തില്‍ 7ന് രാവിലെ 6 മുതല്‍ തുടര്‍ച്ചയായി കുര്‍ബ്ബാനകള്‍ ഉണ്ടായിരിക്കും. 10മണിക്ക് തിരുനാള്‍ കുര്‍ബ്ബാനക്ക് ഫാ.സിജു കൊമ്പന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചതിരിഞ്ഞ് 3.30 ന് തിരുനാള്‍ പ്രദക്ഷിണം നടത്തും രാത്രി 7ന് പ്രദക്ഷിണം സമാപിക്കും.

Advertisement