ഏഴിന്റെ നിറവില്‍ ക്രൈസ്റ്റിന്റെ ‘സവിഷ്‌കാര’

200

ഇരിഞ്ഞാലക്കുട : ക്രൈസ്റ്റ് കോളേജിലെ സംഘടനയായ തവനിഷ് ഏഴാം കൊല്ലവും സവിഷ്‌കാര ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ മൂന്ന് ദിവസത്തെ കലാസംഗമം കോളേജ് ഓഡിറ്റോറിയത്തില്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി മന്ത്രിയായ ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നും വരുന്ന കുട്ടികളാണ് സവിഷ്‌കാരയില്‍ പങ്കെടുക്കുന്നത്.
ഭിന്നശേഷി സൗഹാര്‍ദ്ദത്തില്‍ മികച്ച മാതൃകകള്‍ ജ്വലിക്കുന്ന കേരള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഏറ്റവും ഉദാത്തമായട്ടുള്ള സമീപനങ്ങള്‍ നല്‍കുന്ന പരിപാടിയാണ് സവിഷ്‌കാര എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വിശിഷ്ട അതിഥികളായ ഇന്ത്യന്‍ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും, മൈന്‍ഡ് ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൃഷ്ണകുമാര്‍ പി എസും എത്തിച്ചേര്‍ന്നിരുന്നു. ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അനുഗ്രഹ പ്രഭാഷണവും ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. ഷീബ വര്‍ഗീസ്, ഡോ. സേവിയര്‍ ജോസഫ്, ഡീന്മാരായ ഡോ. റോബിന്‍സണ്‍, ഡോക്ടര്‍ കെ. ജെ. വര്‍ഗീസ്, ഡോ. ലിന്റോ ആലപ്പാട്ട് , ബഹുസ്വര ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ഡോ. ഡിജോ ഡാമിയന്‍, തവനിഷ് സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ അസി. പ്രൊഫ. മുവിഷ് മുരളി ,അസി. പ്രൊഫ. റീജ യൂജിന്‍ , അസി. പ്രൊഫ പ്രിയ, അസി. പ്രൊഫ. അഖില്‍ തോമസ്, അസി. പ്രൊഫ. തൗഫീക്ക് ഡോ. സുബിന്‍ ജോസ് തുടങ്ങിയവരും തവനിഷ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Advertisement