കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ സേവിങ്‌സ്
ബാങ്ക് നിക്ഷേപം തിരിച്ചു നല്‍കുന്ന ഘട്ടം ഇന്ന് ആരംഭിച്ചുസേവിങ്‌സ് ബാങ്ക്
അക്കൗണ്ടില്‍ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപ വരെ പിന്‍വലിക്കുവാനാണ്
അവസരമുള്ളത് ഇതനുസരിച്ച് ഇന്ന് 389 നിക്ഷേപകര്‍ 1.4 കോടി രൂപയാണ്
പിന്‍വലിച്ചത് .മെയിന്‍ മാപ്രാണം പൊറത്തിശ്ശേരി എന്നീ ബ്രാഞ്ചുകളില്‍ കൂടുതല്‍
തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറെപ്പേര്‍ക്ക് നാളേക്ക് ടോക്കണ്‍
നല്‍കുകയുണ്ടായി.
നവംബര്‍ 1 മുതല്‍ ആരംഭിച്ച 1 ലക്ഷം രൂപയില്‍ കുറവ് സ്ഥിരനിക്ഷേപമുള്ളവരുടെ
നിക്ഷേപം പൂര്‍ണമായി തിരിച്ചു നല്‍കുന്ന പ്രക്രിയ തുടരുന്നുണ്ട് .ഇതുവരെയായി 1156
പേര്‍ക്ക് 4.63 കോടി രൂപ തിരിച്ചു നല്‍കി .ഈ കാലയളവില്‍ 1106 പേര്‍ 5 .93 കോടി
രൂപയുടെ സ്ഥിര നിക്ഷേപം കാലാവധി നീട്ടി പുതുക്കുകയും 45 പേര്‍ 4 .39 ലക്ഷം രൂപ
പുതുതായി സ്ഥിര നിക്ഷേപം നടത്തുകയും ചെയ്തു.
നവംബര്‍ 2,3 തിയ്യതികളില്‍ നടന്ന അദാലത്തില്‍ 295 പേര്‍ ഹാജരാകുകയും ഇവരില്‍ 78
പേര്‍ 51 .97 ലക്ഷം രൂപ കുടിശ്ശിക ഇനത്തില്‍ അടക്കുകയും ചെയ്തു പുതുതായി അനുമതി
കിട്ടിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഇതുവരെ 3.42 കോടി രൂപ കുടിശ്ശിക വായ്പ
തിരിച്ചടച്ചു .
പാക്കേജിന്റെ ഭാഗമായി കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ചീഫ്
എക്‌സിക്യുട്ടീവ് ഓഫീസറായി കേരള ബാങ്കില്‍ നിന്നുള്ള അസി.ജനറല്‍ മാനേജര്‍ രാജേഷ്
.കെ ആര്‍ ഇന്ന് ചുമതല ഏറ്റെടുത്തിട്ടുണ്ട്.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ പാക്കേജില്‍ സേവിങ്‌സ്ബാങ്ക് നിക്ഷേപം തിരിച്ചു നല്‍കുന്ന ഘട്ടം ഇന്ന് ആരംഭിച്ചു
Advertisement