കൂട്ടയോട്ടം നടത്തി

8

രക്തദാന ക്യാമ്പിന് മുന്നോടിയായി കൂട്ടയോട്ടം നടത്തി. അവിട്ടത്തൂര്‍: എല്‍.ബി.എസ് എം. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്. എസ്. യൂണിററിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ( 17.11. 2023 ) നടക്കുന്ന രക്തദാന ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം അവിട്ടത്തൂര്‍ ഗ്രാമത്തില്‍ കൂട്ടയോട്ടം നടത്തി. വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. എ. വി. രാജേഷ് , മാനേജര്‍ കെ.കെ. കൃഷ്ണന്‍ നമ്പൂതിരി , മാനേജ്‌മെന്റ് കമ്മറ്റിയംഗങ്ങളായ എ.സി. സുരേഷ് , എ.അജിത്ത്കുമാര്‍ , ഹെഡ് മാസ്റ്റര്‍ മെജോ പോള്‍ , കോ – ഓര്‍ഡിനേറ്റര്‍ എസ്. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement