വെള്ളാങ്ങല്ലൂര്‍ താണിയത്തുകുന്ന് കോളനിയില്‍ കുന്നിടിഞ്ഞു

700
Advertisement

വെള്ളാങ്ങല്ലൂര്‍: താണിയത്തുകുന്ന് കോളനിയില്‍ വീടിന് പുറകിലേക്ക് മണ്ണിടിഞ്ഞു വീണു. ചൊവ്വാഴ്ച രാത്രി തൈപറമ്പില്‍ സഫിയ സുബൈറിന്റെ വീടിന്റെ പുറകുവശത്തേക്കാണ് മണ്ണിടിഞ്ഞത്. പ്രദേശത്തെ മറ്റു നാല് വീടുകള്‍ക്ക് കൂടി അപകട ഭീഷണി നിലവിലുണ്ട്. വിനയന്‍ മാപ്രാണത്ത്, കുട്ടന്‍ വേലപറമ്പില്‍, കാളിക്കുട്ടി പാലയ്ക്കാത്ത്, പാലത്തിങ്കല്‍ വേണു എന്നിവരുടെ വീടുകള്‍ക്കാണ് മണ്ണിടിച്ചില്‍ ഭീഷണി ഉള്ളത്. വീടിനോട് ചേര്‍ന്ന കുന്നിലെ മരങ്ങളും ഈ വീടുകള്‍ക്ക് ഭീഷണിയാണ്. വീടിന് സമീപം അപകടകരമായ നിലയിലുള്ള ഭാഗം ഇടിച്ച് അപകടം ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ മിനി രാജന്‍, വില്ലേജ് ഓഫീസര്‍ പി.കെ.ജമീല എന്നിവര്‍ സന്ദര്‍ശിച്ചു. അപകട ഭീഷണിയുള്ള വീടുകള്‍ക്ക് താത്കാലികമായി മാറി താമസിക്കാന്‍ വില്ലേജ് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

Advertisement