ഉപജില്ലാകലോത്സവം സമാപിച്ചു

12

ഇരിങ്ങാലക്കുട ഉപജില്ലാകലോത്സവം സമാപിച്ചു. ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓവറോള്‍ കിരീടം അണിഞ്ഞു. എടത്തിരിഞ്ഞി എച്ച്.ഡി.പി.ഇ.എസ്.എച്ച്.എസ്.എസ്, സ്‌കൂള്‍ രണ്ടാമതും, ആനന്ദപുരം ശ്രീകൃഷ്ണസ്‌കൂള്‍ മൂന്നാംസ്ഥാനവും നേടി. സമാപനസമ്മേളനം കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുരിയാട്ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അദ്ധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ്.പ്രസിഡന്റ് ലത ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍ മിനിവരിക്കശ്ശേരി, പഞ്ചായത്തംഗം രതി ഗോപി, എ.എന്‍.വാസുദേവന്‍, ഡിജു, ബിന്ദു, എ.എം.ജോണ്‍സന്‍, ഇന്ദുകല, എം.ജെ.ഷാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement