സെന്റ് ജോസഫ്സ് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനംഐ.സി.എല്‍ മാനേജിംഗ് ഡിറക്ടര്‍ കെ ജി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.

300

സെന്റ് ജോസഫ്സ് കോളേജിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള ജൂബിലി കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 17 ന് രാവിലെ 12:00 ന് ഐ.സി.എല്‍ മാനേജിംഗ് ഡിറക്ടര്‍ കെ ജി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.
ജൂബിലി കാര്‍ണിവലിനോടനുബന്ധിച്ച് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന എക്‌സിബിഷനും ഇന്ന് ആരംഭിച്ചു.
രാവിലെ 9.30 ന് മലയാള സിനിമാ സംവിധായകനും നടനുമായ ശ്രീ വിനീത് കുമാര്‍ ഡാന്‍സ്‌ഫെസ്റ്റ്
ഉദ്ഘാടനം ചെയ്തു. വിവിധ കലാലയങ്ങളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഉള്ള വിദ്യാര്‍ത്ഥികളുടെ നൃത്ത പരിപാടികള്‍ ഇതിനെ മികവുറ്റതാക്കി. സ്‌കൂള്‍തലത്തിലും കോളേജ് തലത്തിലും സമ്മാനാര്‍ഹരായവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി അവരെ അനുമോദിച്ചു.
അതോടൊപ്പം ഐഡിയതോണ്‍ ഇന്നിന്റെ ഒരു വിശേഷ സംരംഭം ആയിരുന്നു. നൂതന ആശയങ്ങളുമായി വന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചിന്തകള്‍ ഈ വേദിയില്‍ പങ്കുവെച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി അവരെ അനുമോദിക്കുകയും ചെയ്തു. മാത് സ് ക്വിസ്യും ഹയര്‍സെക്കന്‍ഡറി തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തി സമ്മാനാര്‍ഹരായവര്‍ക്ക് ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു.
നവംബര്‍ 18ന് എക്‌സിബിഷനും ഭരണഘടന ക്വിസും കോം ഫിയെസ്റ്റയും ഉണ്ടായിരിക്കും.

Advertisement