ഉത്സവാഘോഷങ്ങളുടെ മുന്നോടിയായി സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.

437
Advertisement

ഇരിങ്ങാലക്കുട : ഉത്സവകാലത്തിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫിസില്‍ നിയോജകമണ്ഡലത്തിലെ മൂന്ന് പോലിസ് സ്‌റ്റേഷനുകളായ ആളൂര്‍,കാട്ടൂര്‍,ഇരിങ്ങാലക്കുട എന്നി സ്‌റ്റേഷന്‍ പരിധിയിലുള്ള ജാതി,മത,രാഷ്ട്രിയ നേതാക്കളുടെ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഉത്സവങ്ങളുംമായി ബദ്ധപെട്ടുള്ള രാഷ്ട്രിയ,മത സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായാണ് യോഗം ചേര്‍ന്നത്.ഉത്സവകാലത്ത് നിലനിന്നിരുന്ന സമാധാന അന്തരീക്ഷം നിലനിര്‍ത്തി പോകുന്നതിന് സര്‍വ്വകക്ഷി നേതാക്കളും പിന്തുണ വാഗ്ദാനം ചെയ്തു.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ വി എ മനോജ്കുമാര്‍,ഷാജി നക്കര,വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍,സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്

Advertisement