സംസ്ഥാനത്ത് ഇന്ന് (മെയ് 12) 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

84

സംസ്ഥാനത്ത് ഇന്ന് (മെയ് 12) 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . മലപ്പുറം 3 പത്തനംതിട്ട, കോട്ടയം ഓരോരുത്തർ വീതം ‌.ഇതുവരെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .32 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .23 പേർക്ക് രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്ന് .31616 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് .31143 പേർ വീടുകളിലും 473 പേർ ഹോസ്പിറ്റലുകളിലും ആണ് നിരീക്ഷണത്തിൽ ഉള്ളത് .ഇന്ന് മാത്രം 95 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .38547 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 37727 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പായി. പ്രവാസികൾ എത്തിയതോടെ സ്ഥിതിഗതികൾക്ക് മാറ്റം വന്നുവെന്നും കൂടുതൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു

Advertisement