അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു

82
Advertisement

ഇരിങ്ങാലക്കുട:അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ജെ.സി.ഐ ഇരിങ്ങാലക്കുടയും ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ ചാലക്കുടി ചാപ്റ്ററിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. ഹോസ്പിറ്റലിൽ വെച്ച് ലോക നഴ്സസ് ദിനാചരണം ഇരിങ്ങാലക്കുട എം.എൽ എ പ്രൊഫ കെ.യു അരുണൻ ഉൽഘാടനം ചെയതു. ഗവ. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. മിനിമോൾ, ജെ.സി.ഐ. പ്രസിഡൻറ് ജെൻസൻ ഫ്രാൻസിസ്, ഡൻ്റൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. സിജോ പട്ടത്ത്, പ്രോഗ്രാം ഡയറക്ടർ ടെൽസൺ കോട്ടോളി ,സെക്രട്ടറി ഹാരിഷ് കോലങ്കണ്ണി, മുൻ പ്രസിഡൻഡ് ഷിജു പെരേപ്പാടൻ, ഡോ. പാർവ്വതി, നഴ്സിങ്ങ് സൂപ്രണ്ട്മാരായ ശ്യാമള സിസ്റ്റർ, പ്രിതി എന്നിവർ പ്രസംഗിച്ചു. കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന അമ്പതോളം നഴ്സുമാരെ എം.എൽ.എ മൊമെൻഡോ നൽകി ആദരിച്ചു.

Advertisement