ഭൂമിയിലെ മാലാഖമാർക്ക് ഡിവൈഎഫ്ഐ യുടെ ആദരം

68

ഇരിങ്ങാലക്കുട :ലോകം മുഴുവനും നാശം വിതച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 ൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ മുൻനിരയിൽ ജീവൻ പണയം വച്ചും ത്യാഗനിർഭരമായി പോരാടിക്കൊണ്ടിരിക്കുന്ന ഭൂമിയിലെ മാലാഖമാരായ നഴ്സുമാർക്ക് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. നഴ്സുമാരുടെ പ്രതിരോധമാണ് ഈ മഹാമാരിയിൽ നിന്നും അനവധി പേരുടെ ജീവൻ രക്ഷിച്ചത്. അവർ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്തായി മാറുന്നത്. ലോക നഴ്സിംഗ് ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ നഴ്സുമാർക്ക് പൂച്ചെണ്ട് നൽകി ആദരവ് സമർപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ.മനുമോഹൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾ എന്നിവർ പങ്കെടുത്തു.

Advertisement