Monthly Archives: January 2020
തുമ്പൂര്‍ വാഹനാപകടം : മരിച്ചത് സെന്റ്‌ജോസഫ്‌സ്‌കോളേജിലെ വിദ്യാര്‍ത്ഥിനി
ഇരിങ്ങാലക്കുട : തുമ്പൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പ്രജിതയുടെ വിയോഗം സെന്റ്‌ജോസ്ഫ്‌സിന് ആഘാതമായി. ഇംഗ്ലീഷ് വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രജിത. വീടിനടുത്ത് ഉള്ള അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങും വഴിയാണ് അമിത വേഗത്തില്‍ വന്ന...
പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട: ബി ജെ പി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ എസ്ഡിപിഐ ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്ന് ഠാണാവ് ചുറ്റി ബസ് സ്റ്റാന്റില്‍ സമാപിച്ചു....
മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണം
ഇരിങ്ങാലക്കുട : മുന്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ടും മാതൃഭൂമി ലേഖകനുമായിരുന്ന മൂര്‍ക്കനാട് സേവ്യര്‍ ഓര്‍മ്മയായിട്ട് 14-1-2020 ന് 14 വര്‍ഷം പൂര്‍ത്തിയാകുന്നു. മാതൃകയില്ലാത്ത പ്രവര്‍ത്തനമായിരുന്നു .ഗ്രാമീണ പത്രപ്രവര്‍ത്തനം എപ്രകാരമായിരിക്കണമെന്നതിന് മാതൃഭൂമി അസ്സോസ്സിയേറ്റഡ് എഡിറ്ററായിരുന്ന...
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അച്ഛനും മക്കളും അടക്കം നാല് പേര്‍ മരിച്ചു
കൊറ്റനല്ലൂര്‍ :തുമ്പൂര്‍ അയ്യപ്പന്‍കാവ് ഷഷ്ഠി കണ്ടു മടങ്ങവേ ആണ് അപകടം സംഭവിച്ചത്.കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം...
എടതിരിഞ്ഞി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് നവീകരിച്ചു
എടതിരിഞ്ഞി :എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കൗണ്ടര്‍ നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു .ബാങ്ക് വൈസ് പ്രസിഡന്റ് ടി .ആര്‍ ഭൂവനേശ്വര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് പി .മണി...
താലൂക്ക് ആശുപത്രി അന്നദാനം 13-ാം വാര്‍ഷികം
ഇരിങ്ങാലക്കുട :സേവാഭാരതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നടത്തിവരുന്ന അന്നദാനത്തിന്റെ 13-ാം വാര്‍ഷികം ആഘോഷിച്ചു. സേവനമാണ് ഭാരതത്തിന്റെ പരമമായ ധര്‍മ്മമെന്നും, ധര്‍മ്മത്തിലൂന്നിയ ജീവിതമാണ് നാം നയിക്കേണ്ടതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ലാ...
മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി കെ. പി പ്രശാന്തിനെ തിരഞ്ഞെടുത്തു
മുരിയാട് :മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി കെ. പി പ്രശാന്തിനെ തിരഞ്ഞെടുത്തു.ഒമ്പത് കൊല്ലമായി മുരിയാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആണ് കെ. പി പ്രശാന്ത്.സി. പി എം...
പ്രവാസികള്‍ നാടിന്റെ അഭിമാനമാണ്
ഇരിങ്ങാലക്കുട: കേരള പ്രവാസി ഫെഡറേഷന്‍ ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ സ: കെ.വി.ഉണ്ണി സ്മാരക ഹാളില്‍ നടന്നു. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു....
ദേവയാനി ടീച്ചറുടെ ‘സോമപക്ഷം’ കഥാസമാഹാരം പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുടയിലെ എഴുത്തുകാരിയായ വി ആര്‍ ദേവയാനി ടീച്ചറുടെ 'സോമപക്ഷം' എന്ന കഥാസമാഹാരം സംഗമസാഹിതിയുടെ നേതൃത്വത്തില്‍ പ്രകാശിതമായി. ഇരിങ്ങാലക്കുട എസ് എസ് ഹാളില്‍ വച്ച് സംഗമസാഹിതി സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാമിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍...
ഐരാറ്റ് കൊച്ചുമാണി മകന്‍ കമലാക്ഷന്‍(82) അന്തരിച്ചു
ഇരിങ്ങാലക്കുട :സിപിഐ നേതാവ് ഐരാറ്റ് കൊച്ചുമാണി മകന്‍ കമലാക്ഷന്‍(82) അന്തരിച്ചു.സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മെമ്പര്‍, സെന്റര്‍ ബ്രാഞ്ച് സെക്രട്ടറി,ജോയിന്റ് കൌണ്‍സില്‍ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കളത്തുംപടി...
സായാഹ്ന സവാരിയ്ക്കിടെ അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ ചെയിന്‍ നഷ്ടപ്പെട്ടു
ഇരിങ്ങാലക്കുട: സായാഹ്ന സവാരിയ്ക്കിടെ കൈ ചെയിന്‍ നഷ്ടപ്പെട്ടു. ചെട്ടിപ്പറമ്പ് സ്വദേശിയുടെ അഞ്ചു പവനോളം വരുന്ന സ്വര്‍ണ്ണ ചെയ്യിനാണ് ഇന്നലെ സായാഹ്നസവാരിക്കിടെ നഷ്ടപ്പെട്ടത്. മൂന്നുപീടിക റോഡില്‍ നിന്ന് വണ്‍വെ വഴി സിവില്‍ സ്റ്റേഷന്‍ റോഡിലേക്കും...
സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും നടത്തി
കരുവന്നൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അമല ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, മനോരമ ന്യൂസ്, കല്യാണ്‍ ജ്വല്ലേഴ്‌സ് എന്നിവരോടൊപ്പം ചേര്‍ന്ന് സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും മാപ്രാണത്തുള്ള...
പുല്ലൂരില്‍ ഭരണഘടന പ്രശ്‌നോത്തരി
പുല്ലൂര്‍ :ബാലസംഘം പുല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം അശ്വിന്‍ സി എസിനും രണ്ടാം സമ്മാനം ആര്‍ദ്ര സുരേഷിനും മൂന്നാം സ്ഥാനം തരുണ്‍ ...
ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട പെരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ചു
ഇരിങ്ങാലക്കുട :ആയിരം മുത്തുക്കുടകളും അറുപത്തി എട്ടു യൂണിറ്റുകളെ പ്രതിനിതീകരിച്ച് കൊണ്ട് വര്‍ണ്ണക്കുടകളും,പതാകകളും ആയി ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട പെരുന്നാള്‍ പ്രദക്ഷിണം ആരംഭിച്ചു
പാവ നിര്‍മ്മാണ പരിശീലന ക്ലാസ്സ് നടത്തി
കാറളം: കാറളം ഗ്രാമപഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്ന് ബാലസഭാ കുട്ടികള്‍ക്ക് പാവ നിര്‍മ്മാണ പരിശീലന ക്ലാസ്സ് നടത്തി. ഉത്ഘാടന ചടങ്ങില്‍ അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.വി.ധനേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ...
കിഡ്നി ഡയാലിസിസിന് വേണ്ടി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
ഇരിങ്ങാലക്കുട :ഒരു ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങളും പങ്കാളികളാകൂ എന്ന ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് ഇരിങ്ങാലക്കുട കത്തീഡ്രലില്‍ ആയിരത്തില്‍പരം പ്രസ്തുദേന്തിമാര്‍ ജീവന്‍ നിലനിര്‍ത്താന്‍ പങ്കാളികളായി .ആയിരം പേരില്‍ നിന്നും...
പിണ്ടിമത്സരം ഒന്നാം സ്ഥാനം ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് ന്, അലങ്കാരത്തില്‍ ഒന്നാം സ്ഥാനം ജോയ്സണ്‍ പൊട്ടക്കലിന്.
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സിഎല്‍സി നടത്തിയ പിണ്ടി മത്സരത്തില്‍ 28 അടി 3 ഇഞ്ച് ഉയരത്തില്‍ ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് ഒന്നാം സ്ഥാനം നേടി. 25 അടി 7 ഇഞ്ച് ഉയരത്തില്‍...
നഗരത്തില്‍ രണ്ടിടത്ത് ഹൈ മാസ്സ് ലൈറ്റുകള്‍ മിഴി തുറന്നു
ഇരിങ്ങാലക്കുട എം .എല്‍ .എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മിനി ഹൈമാസ്സ് ലൈറ്റുകളുടെ ഉദ്ഘാടനം എം.എല്‍.എ പ്രൊഫ.കെ .യു അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു .ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് വൈ എസ് ഇരിങ്ങാലക്കുടയില്‍ സമരസദസ്സ് നടത്തി
ഇരിങ്ങാലക്കുട: ''പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു'' എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി 1ാം തിയ്യതി തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി എസ് വൈ എസ് കയ്പമംഗലം...
സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട :കേരളത്തിന് പ്രളയാനന്തര സഹായം നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. കെ.വി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സി.പി.ഐ സംസ്ഥാന...