തുമ്പൂര്‍ വാഹനാപകടം : മരിച്ചത് സെന്റ്‌ജോസഫ്‌സ്‌കോളേജിലെ വിദ്യാര്‍ത്ഥിനി

1668
Advertisement

ഇരിങ്ങാലക്കുട : തുമ്പൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട പ്രജിതയുടെ വിയോഗം സെന്റ്‌ജോസ്ഫ്‌സിന് ആഘാതമായി. ഇംഗ്ലീഷ്‌ വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രജിത. വീടിനടുത്ത് ഉള്ള അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങും വഴിയാണ് അമിത വേഗത്തില്‍ വന്ന കാര്‍ ആ ജീവനെടുത്തത്. ഒപ്പമുണ്ടായിരുന്ന അച്ഛനും മറ്റു രണ്ടു ബന്ധുക്കളും മരിച്ചു. തൃശ്ശൂരില്‍ സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകളുടെ മരണമറിയാതെ വിലപിക്കുന്ന അമ്മ ഉഷയെ അഭിമുഖീകരിക്കാനാവാതെ ഉഴറുകയാണ് നാട്ടുകാരും ബന്ധുക്കളും. ഏക സഹോദരന്‍ പ്രജിത്തും കൂടെയുണ്ട്. സെന്റ്‌ജോസഫ്‌സ്‌ കോളേജ് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികൾ എന്നിവർ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. കോളേജില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

Advertisement