ഇരിങ്ങാലക്കുട: ബി ജെ പി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ എസ്ഡിപിഐ ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ പ്രകടനം ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ നിന്ന് ഠാണാവ് ചുറ്റി ബസ് സ്റ്റാന്റില്‍ സമാപിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട മുഖ്യ പ്രഭാഷണം നടത്തി. ബി ജെ പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, മുന്‍ മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പാറയില്‍ ഉണ്ണികൃഷ്ണന്‍, വേണു മാസ്റ്റര്‍, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് ഷാജു പൊറ്റയ്ക്കല്‍, വിഎച്ച്പി ജില്ലാ ട്രഷറര്‍ വി.കെ മധു, ബിജെപി ഭാരവഹികളായ ഷൈജു കുറ്റിക്കാട്ട്, മനോജ് കല്ലിക്കാട്ട് ,സുനിലന്‍ പീണിക്കല്‍ , കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
Latest posts
© Irinjalakuda.com | All rights reserved