സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി

47
Advertisement

ഇരിങ്ങാലക്കുട :കേരളത്തിന് പ്രളയാനന്തര സഹായം നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. കെ.വി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി.മണി സ്വാഗതം പറഞ്ഞു. എന്‍. കെ ഉദയപ്രകാശ്, കെ. നന്ദനന്‍, അനിതാ രാധാകൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് പ്രസാദ് നന്ദി പറഞ്ഞു.

Advertisement