കിഡ്നി ഡയാലിസിസിന് വേണ്ടി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

181
Advertisement

ഇരിങ്ങാലക്കുട :ഒരു ജീവന്‍ നിലനിര്‍ത്താന്‍ നിങ്ങളും പങ്കാളികളാകൂ എന്ന ആഹ്വാനം ഏറ്റെടുത്ത് കൊണ്ട് ഇരിങ്ങാലക്കുട കത്തീഡ്രലില്‍ ആയിരത്തില്‍പരം പ്രസ്തുദേന്തിമാര്‍ ജീവന്‍ നിലനിര്‍ത്താന്‍ പങ്കാളികളായി .ആയിരം പേരില്‍ നിന്നും ആയിരം രൂപ വെച്ച് സമാഹരിച്ച പത്ത് ലക്ഷം രൂപയുടെ ചെക്ക് ഇരിങ്ങാലകുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന് തിരുനാള്‍ ദിനത്തില്‍ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ കത്തീഡ്രല്‍ വികാരിയും സഹകാര്‍മ്മികരും, ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍ , പ്രസ്തുദേന്തി കണ്‍വിനര്‍ ജോസ് മാമ്പിള്ളി,കമ്മിറ്റി ഭാരവാഹികള്‍ ചേര്‍ന്ന് കൈമാറി .അര്‍ഹതപ്പെട്ടവര്‍ക്ക് കിഡ്നി ഡയാലിസിസിന് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക.

Advertisement