പിണ്ടിമത്സരം ഒന്നാം സ്ഥാനം ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് ന്, അലങ്കാരത്തില്‍ ഒന്നാം സ്ഥാനം ജോയ്സണ്‍ പൊട്ടക്കലിന്.

416
Advertisement

ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സിഎല്‍സി നടത്തിയ പിണ്ടി മത്സരത്തില്‍ 28 അടി 3 ഇഞ്ച് ഉയരത്തില്‍ ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് ഒന്നാം സ്ഥാനം നേടി. 25 അടി 7 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് രണ്ടാം സ്ഥാനവും, 25 അടി 4 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് മൂന്നാം സ്ഥാനവും, 25 അടി 2 ഇഞ്ച് ഉയരത്തില്‍ ചാമ്പ്യന്‍ ഫയര്‍ വര്‍ക്ക്സ് നാലാം സ്ഥാനവും, 24 അടി 10 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് ഇന്ന് തിരുനാള്‍ ദിവ്യബലി മധ്യേ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ നല്‍കും. കെ.സിവൈഎം സംഘടിപ്പിച്ച പിണ്ടി അലങ്കാര മല്‍സരത്തില്‍ ജോയ്സണ്‍ പൊട്ടക്കല്‍, ഗാന്ധിഗ്രാം ഒന്നാം സ്ഥാനവവും ജോഹാന്‍ ജോണ്‍ മടത്തിക്കര രണ്ടാം സ്ഥാനവും സിന്ധു റാഫി മൂന്നാം സ്ഥാവും നേടി.