പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് വൈ എസ് ഇരിങ്ങാലക്കുടയില്‍ സമരസദസ്സ് നടത്തി

66
Advertisement

ഇരിങ്ങാലക്കുട: ”പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു” എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി 1ാം തിയ്യതി തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി എസ് വൈ എസ് കയ്പമംഗലം സോണ്‍ സമരസദസ്സ് നടത്തി. വൈകിട്ട് 6.30ന് ഇരിങ്ങാലക്കുട ആല്‍ത്തറയില്‍ നടന്ന സമരസദസ്സ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിന്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഫസല്‍ തങ്ങള്‍, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോയ്.പി.ടി, ടി.എ.അലിഅക്ബര്‍, അബ്ദുസ്സലാം പൊന്മാനിക്കുടം, പി.എസ്.എം.റഫീഖ്, ഉമര്‍ മഹ്മൂദി, തുടങ്ങിയവര്‍ പ്രസംഗിച്ചു. നൗഷാദ് മൂന്നുപീടിക, സയ്യിദ് മുഹമ്മദ് അല്‍ബുഖാരി, പി.എ.സിദ്ദീഖ് ഹാജി, ബാബു സുല്‍ത്താന്‍ സംബന്ധിച്ചു