നഗരത്തില്‍ രണ്ടിടത്ത് ഹൈ മാസ്സ് ലൈറ്റുകള്‍ മിഴി തുറന്നു

118
Advertisement

ഇരിങ്ങാലക്കുട എം .എല്‍ .എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മിനി ഹൈമാസ്സ് ലൈറ്റുകളുടെ ഉദ്ഘാടനം എം.എല്‍.എ പ്രൊഫ.കെ .യു അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു .ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍വശത്തും ജനറല്‍ ആശുപത്രി പരിസരത്തും ആണ് ഹൈ മാസ്സ് ലൈറ്റുകള്‍ സ്ഥാപിച്ചത്.നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ,കൗണ്‍സിലര്‍മാരായ പി .വി ശിവകുമാര്‍,വത്സല ശശി ,പ്രജിത സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .