പാവ നിര്‍മ്മാണ പരിശീലന ക്ലാസ്സ് നടത്തി

39
Advertisement

കാറളം: കാറളം ഗ്രാമപഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്ന് ബാലസഭാ കുട്ടികള്‍ക്ക് പാവ നിര്‍മ്മാണ പരിശീലന ക്ലാസ്സ് നടത്തി. ഉത്ഘാടന ചടങ്ങില്‍ അഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.വി.ധനേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടാം വാര്‍ഡ് മെമ്പര്‍ ഫ്രാന്‍സീസ് മാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. CDS ചെയര്‍പേഴ്‌സന്‍ ഡാലിയ പ്രദീപ് സ്വാഗതവും ബാലസഭാ കണ്‍വീനര്‍ അമ്പിളി ശശികുമാര്‍ നന്ദിയും പറഞ്ഞു.

Advertisement