താലൂക്ക് ആശുപത്രി അന്നദാനം 13-ാം വാര്‍ഷികം

53
Advertisement

ഇരിങ്ങാലക്കുട :സേവാഭാരതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നടത്തിവരുന്ന അന്നദാനത്തിന്റെ 13-ാം വാര്‍ഷികം ആഘോഷിച്ചു. സേവനമാണ് ഭാരതത്തിന്റെ പരമമായ ധര്‍മ്മമെന്നും, ധര്‍മ്മത്തിലൂന്നിയ ജീവിതമാണ് നാം നയിക്കേണ്ടതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ലാ സഹകാര്യ വാഹ് ടി.കെ സതീഷ് തന്റെ സേവാ സന്ദേശത്തില്‍ പറഞ്ഞു. സേവാഭാരതി സംസ്ഥാന സെക്രട്ടറി.സജീവന്‍ പറ പറമ്പില്‍ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് ഐ.കെ ശിവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടി ആശാന്‍, KSE Ltd ജനറല്‍ മാനേജര്‍ എം .അനില്‍കുമാര്‍, നാഷണല്‍ ഹൈസ്‌കൂള്‍ മാനേജര്‍ വി.പി.ആര്‍ മേനോന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സേവാഭാരതി സെക്രട്ടറി ടി .ആര്‍ ലിബിന്‍ രാജ്, അന്നദാന സമിതി സെക്രട്ടറി.മുരളി കല്ലിക്കാട്ട്, അന്നദാന സമിതി പ്രസിഡന്റ് ഡി .പി നായര്‍ എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഖണ്ഡ് സംഘചാലക്പി. കെ പ്രതാപ വര്‍മ്മ, സേവാഭാരതി രക്ഷാധികാരി ഭാസ്‌കരന്‍ പറമ്പിക്കാട്ടില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Advertisement