പുല്ലൂരില്‍ ഭരണഘടന പ്രശ്‌നോത്തരി

51

പുല്ലൂര്‍ :ബാലസംഘം പുല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. ഒന്നാം സമ്മാനം അശ്വിന്‍ സി എസിനും രണ്ടാം സമ്മാനം ആര്‍ദ്ര സുരേഷിനും മൂന്നാം സ്ഥാനം തരുണ്‍ ഇ എസ്, സനാ ബിജോയ് എന്നിവര്‍ക്കും ലഭിച്ചു. പ്രശ്‌നോത്തരി മത്സരം പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖല പ്രസിഡണ്ട് രഹന അധ്യക്ഷത വഹിച്ചു റിട്ട. ഡി ഇ ഒ കെജി മോഹനന്‍ മാസ്റ്റര്‍ അവതാരകന്‍ ആയിരുന്നു.മേഖല രക്ഷാധികാരി രഘുകുമാര്‍ മധുര ക്കാരന്‍ ആമുഖ പ്രഭാഷണം നടത്തി. അശ്വിന്‍ സി എസ് സ്വാഗതവും നിമ്രത് നന്ദിയും പറഞ്ഞു

Advertisement