കനത്ത കാറ്റില്‍ ഇരിങ്ങാലക്കുടയില്‍ വന്‍ നാശനഷ്ടങ്ങള്‍

703
Advertisement

ഇരിങ്ങാലക്കുട : വ്യാഴാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും വീശിയ കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.പലയിടങ്ങളിലും മരങ്ങള്‍ ഒടിഞ്ഞ് വൈദ്യുത കമ്പികളില്‍ വീണ് പൊട്ടിയിട്ടുണ്ട.കൃഷി നാശവും വ്യാപകമാണ്.കരുവന്നൂര്‍ ഇലട്രിക് പോസ്റ്റ് റോഡിലേയ്ക്ക് ചെരിഞ്ഞ് വീണു,കാട്ടുങ്ങച്ചിറയില്‍ വെളിയത്ത്പറമ്പില്‍ സുകുമാരന്‍ നായരുടെ വീടിന്റെ ട്രസ് മുഴുനായും പറന്ന് പോയി 100 മീറ്റര്‍ അകലെയുള്ള പൊറത്തുര്‍ തോട്ടുങ്ങല്‍ ഗ്രേസി ജോര്‍ജ്ജിന്റെ വീടിന് സമിപത്തുള്ള ഇലട്രിക് പോസ്റ്റില്‍ ഇടിച്ച് പോസ്റ്റടക്കം വീടിന് മുകളിലേയ്ക്ക് വീണു.വീട്ടുക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ പരിക്കേറ്റില്ല.സമീപത്ത് തന്നേയുള്ള പഴുങ്കാരന്‍ ഔസേപ്പിന്റെയും കറുത്തപറമ്പില്‍ രാമുവിന്റെയും വീടിന് മുകളിലേയ്ക്ക് തെങ്ങ് മറിഞ്ഞ് വീണു.അവിട്ടത്തൂര്‍ കണ്ണത്ത് വീട്ടില്‍ ജയന്റെ വീടിന് മുകളില്‍ പ്ലാവ് വീണ് വീട് ഭാഗിഗമായി തകര്‍ന്നു.അവിട്ടത്തൂര്‍ പടിഞ്ഞാങ്കര ചന്ദ്രികയമ്മയുടെ വീടിന് മുകളിലും തെങ്ങ് വീണ് വീട് ഭാഗിഗമായി തകര്‍ന്നിട്ടുണ്ട്.ഒട്ടനവധി കര്‍ഷകരുടെ വാഴകളും മറ്റും കാറ്റത്ത് ഒടിഞ്ഞ് വീണിട്ടുണ്ട്.പലയിടത്തായി വൈദ്യൂതി ലൈനില്‍ വീണ മരങ്ങള്‍ മുറിച്ച് നീക്കി വൈദ്യൂതബദ്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.