സെന്റ് ജോസഫ്സ് കോളേജും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും ധാരണാപത്രം ഒപ്പുവെച്ചു

113

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജും പ്രസിദ്ധ ഐ.ടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും സംയുക്തമായി ആധുനിക വ്യാപാര മേഖലയ്ക്ക് ആവശ്യമായ വിവിധ കോഴ്സുകള്‍ തുടങ്ങാനുള്ള ധാരണാപത്രം ഒപ്പുവച്ചു. കേരളത്തില്‍ ആദ്യമായി ഒപ്പുവയ്ക്കുന്ന കലാലയം എന്ന ബഹുമതിയോടെ ആരംഭിച്ച ഔദ്യോഗിക ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബെല്‍ ടി. സി. എസ്. ഡെലിവറി മാനേജര്‍ പ്രിയ ഡൊമിനിക്കും പരസ്പരം ധാരണാപത്രം കൈമാറി. കമ്പ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി സി. ബ്ലെസ്സി അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങില്‍ ടി. സി. എസ് പ്രതിനിധി വിശ്വനാഥ്, സ്റ്റീഫന്‍ മോസസ് ദിനകരന്‍ കോളേജ് സെല്‍ഫ് ഫിനാന്‍സ് കോഡിനേറ്റര്‍ ഡോ. സി. റോസ് ബാസ്റ്റിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രീഷ . പി. യു സ്വാഗതവും കോളേജ് എച്ച്. ആര്‍. ഡി. കോഡിനേറ്റര്‍ ഡോ. സാജോ ജോസ് നന്ദിയും പറഞ്ഞു.

Advertisement