29.9 C
Irinjālakuda
Monday, May 27, 2024
Home 2018 May

Monthly Archives: May 2018

മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനെ കുറിച്ച് ഇരിങ്ങാലക്കുട കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം

ഇരിങ്ങാലക്കുട : മഴക്കാലത്തോടനുബന്ധിച്ച് നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ നടത്താത്തതിനെ കുറിച്ച്് കൗണ്‍സില്‍ യോഗത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം, എന്നാല്‍ വാര്‍ഡ് തലത്തില്‍ നടത്തേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൗണ്‍സിലര്‍മാരുടെ വേണ്ടത്ര...

തപാല്‍ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാലസമരം പത്ത് ദിവസം പിന്നിട്ടു.

ഇരിങ്ങാലക്കുട: ജി.ഡി.എസ്. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക,മെമ്പര്‍ഷിപ്പ് വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാക്കുക തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ച് തപാല്‍ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാലസമരം പത്ത് ദിവസം പിന്നിട്ടു. ഇതിന്റെ ഭാഗമായി എന്‍.എഫ്.പി.ഇ.യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്...

ഒരു മാസത്തിനകം കൂടല്‍മാണിക്യം തിരുവുത്സവ കണക്ക് അവതരിപ്പിച്ച് ഭരണസമിതി മാതൃകയായി

.ഇരിങ്ങാലക്കുട : മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി ഒരു മാസത്തിനകം കൂടല്‍മാണിക്യം ക്ഷേത്ര തിരുവുത്സവത്തിന്റെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ച് യു പ്രദീപ് മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരണ മാത്യകയായി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്...

കൊടിയന്‍കുന്ന് വലിയപറമ്പ് സ്റ്റേഡിയം ഉദ്ഘാടനം ജൂണ്‍ 3 ന്

കൊടിയന്‍കുന്ന് വലിയപറമ്പ് സ്റ്റേഡിയം ജൂണ്‍ 3 ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് വ്യവസായ -കായിക -യുവജന ക്ഷേമ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും .ജില്ലാ പഞ്ചായത്തംഗം ടി...

അനധികൃത മദ്യവില്‍പ്പന -പ്രതിക്ക് തടവും പിഴയും

ഇരിങ്ങാലക്കുട -അനധികൃത മദ്യവില്‍പ്പന നടത്തിയ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു.28.07.2016 ന് ആളൂര്‍ മേല്‍പ്പാലത്തിനു താഴെ അമിതമായി മദ്യം ശേഖരിച്ച് അമിതദായത്തിനു വേണ്ടി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം അനധികൃതമായി വില്‍പ്പന...

ഇരിങ്ങാലക്കുട പവിത്ര വെഡ്ഡിങ്ങ്സില്‍ സ്വര്‍ണ്ണപെരുമഴ.

ഇരിങ്ങാലക്കുട : പവിത്ര വെഡ്ഡിങ്ങ്സിന്റെ റംസാന്‍ സമ്മാനമായി സ്വര്‍ണ്ണപെരുമഴ. ഇരിങ്ങാലക്കുടയിലെ വസ്ത്ര വിപണനരംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ബൈപാസ് റോഡിലുളള പവിത്ര വെഡ്ഡിങ്ങ്സ് റംസാനോടനുബന്ധിച്ച് പവിത്ര വെഡ്ഡിങ്ങ്സില്‍ നിന്നും വസ്ത്രം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍...

എസ് എന്‍ നഗര്‍ മണ്ണേഴത്ത് കേളന്‍ വിശ്വംഭരന്‍ (86 ) നിര്യാതനായി

എസ് എന്‍ നഗര്‍ മണ്ണേഴത്ത് കേളന്‍ വിശ്വംഭരന്‍ (86 ) നിര്യാതനായി. കക്കാട്ട് കൈപ്പുള്ളി കോള്‍ പാടശേഖര സമിതി സെക്രട്ടറിയാണ്. ഭാര്യ പി.എസ് ശാരദ (റിട്ട. അദ്ധ്യാപിക എസ് എന്‍ സ്‌കൂള്‍ ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട നഗരസഭ ഹാളില്‍ മുന്‍ ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് തര്‍ക്കം മുറുകുന്നു.

ഇരിങ്ങാലക്കുട :നഗരസഭ കൗണ്‍സില്‍ ഹാളില്‍ പഴയ ചെയര്‍മാന്‍മാരുടെ ഫോട്ടോകള്‍ സ്ഥാപിക്കുന്നതിനെ പറ്റിയുള്ള അജണ്ട തര്‍ക്കത്തേ തുടര്‍ന്ന് മാറ്റീ വെയ്ച്ചു .വിഷയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങളില്‍ തന്നെ വ്യത്യസ്ത അഭിപ്രായമായിരുന്നു. മരിച്ച ചെയര്‍മാന്‍മാരുടെ ചിത്രങ്ങള്‍...

ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റല്‍ മാമ്മോഗ്രാം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഡിജിറ്റല്‍ മാമ്മോഗ്രാം, ഓര്‍ത്തോ പാന്റാമോഗ്രം(ഡിജിറ്റല്‍ ഡെന്റല്‍ എക്സ്റേ) ഉദ്ഘാടനം ജൂണ്‍ 1 രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി....

നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍: ശിലാസ്ഥാപനവും പ്രവേശനോത്സവും ജൂണ്‍ 1 ന്

നടവരമ്പ്:   നടവരമ്പ്  ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനവും പ്രവേശനോത്സവും ജൂണ്‍ 1 ന് വെള്ളിയാഴ്ച 10.30 ന് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് ഇരിങ്ങാലക്കുട എം .എല്‍....

ചെമ്പിപറമ്പില്‍ വേലായുധന്‍ ഭാര്യ കല്ല്യാണി (86) നിര്യാതയായി

കിഴുത്താണി ചെമ്പിപറമ്പില്‍ വേലായുധന്‍ ഭാര്യ കല്ല്യാണി (86) നിര്യാതയായി.മക്കള്‍ -സുകുമാരന്‍ ,സുശീല മോഹന്‍ദാസ് ,ശോഭനന്‍ ,സുധീന്ദ്രന്‍ ,സുരേന്ദ്രന്‍ ,ഷണ്‍മുഖന്‍ ,സോമശേഖരന്‍,സുനില്‍ കുമാര്‍. മരുമകന്‍ -മോഹന്‍ദാസ് ചുക്കത്ത്  

തുണി സഞ്ചി വിതരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

ചേലൂര്‍ക്കാവ്  റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് ഉപയോഗം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് തുണി സഞ്ചി വിതരണവും ബോധവത്ക്കരണ ക്ലാസും നടത്തി.പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം മൂലം ഉണ്ടാകുന്ന മലിനീകരണം തടയുന്നതിന് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി...

ലോക പുകയില വിരുദ്ധ ദിനം: പുകയില വിരുദ്ധ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക പുകയില വിരുദ്ധ ദിനം 31 നോട് പ്രമാണിച്ച് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളേജിന്റെ എന്‍ എസ് എസുമായിസഹകരിച്ച് പുകയില വിരുദ്ധ ക്യാമ്പ് ഇരിങ്ങാലക്കുട എം എല്‍ എ...

സേവനമാതൃകയുമായി ഓട്ടോ ഡ്രൈവേഴ്സ് കൂട്ടായ്മ

ഇരിങ്ങാലക്കുട:മറ്റുള്ളവര്‍ക്ക് ഒരു മാതൃകയായികൊണ്ട് ഇരിങ്ങാലക്കുട കണ്ഠേശ്വരം ഓട്ടോ ബ്രദേഴ്സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ ഇരുപത്തഞ്ചോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകം, കുട, പെന്‍സില്‍, പേന തുടങ്ങിയ സ്‌കൂള്‍ സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്തു. ശ്രീകൂടല്‍മാണിക്യം...

പ്രാവാസജീവിതത്തില്‍ നിന്നും കൃഷിയിലേയ്ക്ക് തിരിഞ്ഞ കര്‍ഷകന് വിതച്ച നെല്ല് കൊയ്യാനാകത്ത അവസ്ഥയില്‍

മാപ്രാണം: 20 വര്‍ഷത്തോളമായി തരിശുകിടന്ന ഭൂമി കൃഷിയോഗ്യമാക്കി ചെയ്ത നെല്‍കൃഷി മഴ പെയ്തതോടെ കൊയ്തെടുക്കാന്‍ കഴിയാതെ കര്‍ഷകന്‍. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി മരോട്ടിക്കല്‍ സൗബിനാണ് കൃഷി ചെയ്ത 13 ഏക്കറോളം പാടശേഖരത്തില്‍ നിന്നും...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ അദ്ധ്യയനവര്‍ഷം ജൂണ്‍ ഒന്നിനാരംഭിക്കും. മൂന്നും, അഞ്ചും സെമസ്റ്റര്‍ യു.ജി., പി.ജി. ക്ലാസ്സുകള്‍ ജൂണ്‍ 4 ന് ആരംഭിക്കും. സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുടയില്‍ ബിരുദാനന്തര ബിരുദ...

വി കെ രാജന്‍ ചരമ ദിനാചരണം: ഉന്നത വിജയികളെ ആദരിക്കലും പഠനോപകരണ വിതരണവും

കൊമ്പൊടിഞ്ഞാമാക്കല്‍: വി കെ രാജന്‍ 21-ാം ചരമ ദിനം കൊമ്പൊടിഞ്ഞാമാക്കലില്‍ ആചരിച്ചു.അനുസ്മരണ യോഗം എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ:കെ പി സന്ദീപ് ഉദ്ഘാടനം ചെയ്തു.പ്ലസ് ടു പരീക്ഷയില്‍ ഫുള്‍...

നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട- അറയ്ക്കല്‍ തൊഴുത്തുംപ്പറമ്പില്‍ തോമന്‍ -മറിയം കുടുംബസംഗമത്തോടനുബന്ധിച്ച് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.ഇരിങ്ങാലക്കുട ലയണ്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങ് ചാലക്കുടി എം പി ടി വി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.കത്ത്രീഡ്രല്‍ വികാരി ആന്റു...

ആദരണീയം 2018 ജൂണ്‍ 2 ന് ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ജ്യോതിസ് കോളേജിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ പത്താം ക്ലാസ്സ്(STATE/CBSE/ICSE) പരീക്ഷയില്‍ ഫുള്‍ എ-പ്ലസ് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികളേയും, പ്ലസ്-2 (STATE/CBSE/ICSE) പരീക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങി വിജയിച്ച...

ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിന് പുതിയ സാരഥി- ഡോ.സി. ഇസബെല്‍

ഇരിങ്ങാലക്കുട- സെന്റ്.ജോസഫ്‌സ് കോളേജില്‍ പ്രിന്‍സിപ്പലായി ഡോ.സി. ഇസബെല്‍ ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും. തൃശൂരിനടുത്ത് ചൊവ്വൂര്‍ സ്വദേശിയായ സിസ്റ്റര്‍, തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ നിന്നു പ്രീഡിഗ്രിയും ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജില്‍ നിന്നു മാത്തമാറ്റിക്‌സില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS