ഇരിങ്ങാലക്കുട രൂപതയിലെ റാങ്ക് ജേതാക്കള്‍ക്ക് ആദരവ്

657

ഇരിങ്ങാലക്കുട : 2017-2018 മതബോധന അദ്ധ്യായനവര്‍ഷത്തില്‍ നടത്തപ്പെട്ട 10.12 ക്ലാസ്സുകളിലെ രൂപതാതല വാര്‍ഷികപരീക്ഷയില്‍ ഒന്നുമുതല്‍ ഇരുപതുവരെ റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ രൂപത കാര്യാലയത്തില്‍വച്ച് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് പ്രത്യേകം അഭിനന്ദിച്ചു. പ്രസ്തുത സമ്മേളനത്തില്‍ 10,12ക്ലാസ്സുകളില്‍ റാങ്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും സിഹിതരായിരുന്നു. തുടര്‍ന്ന് രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. രൂപത മുഖ്യ വികാരിജനറാള്‍ മോ. ആന്റോ തച്ചില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 12-ാം ക്ലാസ്സിലെ ഒന്നാം റാങ്ക് ജേതാവ് കുമാരി ലീന മരിയ തോമസ് ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. വിജയികള്‍ക്ക് പാരിതോഷികങ്ങള്‍ നല്കി.

Advertisement