റോഡ് നന്നാക്കത്തതില്‍ പ്രതിഷേധിച്ച് ബിജെപി ശയനപ്രദക്ഷിണം നടത്തി.

458
Advertisement

പൊറുത്തിശ്ശേരി : ഇരിങ്ങാലക്കുട നഗരസഭയിലെ വാര്‍ഡ് 33-34.ന്റെ അതിര്‍ത്തി പങ്കിടുന്ന ‘പൊറത്തിശ്ശേരി- കോട്ടപ്പാടം’ റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബിജെപി 43-44 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ തകര്‍ന്ന റോഡില്‍ പ്രതിഷേധ ശയനപ്രദക്ഷിണം നടത്തി. കോട്ടപ്പാടത്തു കൃഷിയെ ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് ഏക ആശ്രയമാണ് ഈ റോഡ്.33-34 വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്‍ക്കാതെ എത്രയും പെട്ടെന്ന് റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ബൂത്ത് പ്രസിഡണ്ട് ജയദേവന്‍ രാമന്‍കുളത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടി മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ് ഉദ്ഘാടനം ചെയ്തു. ഷാജു.ടി കെ ഷൈജു കുറ്റിക്കാട്ട്, ബാബു എന്നിവര്‍ സംസാരിച്ചു. ഷാജി, ശശി.രൂപേഷ്, മഹേഷ്, സതീഷ്, സുരേഷ്.കെ കെ ഉണ്ണികൃഷ്ണന്‍.ടി വി. എന്നിവര്‍ നേതൃത്വം നല്കി.