ജെ.എസ്‌കെ.എ. കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഐ ഇ എസ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ്

81

ഇരിങ്ങാലക്കുട: മുകുന്ദപുരം പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന 41-മത് ജെ.എസ്‌കെ.എ. (ജപ്പാന്‍ ഷോട്ടോക്കാന്‍ കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യ) കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഐ ഇ എസ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തൃത്തല്ല പാലക്കാട് ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. റഫറിമാരായ സെന്‍സായി പി.കെ ഗോപലകൃഷ്ണന്‍ , വിനോദ് മാത്യു, ഷാജിലി, കെ എഫ് ആല്‍ഫ്രഡ് , ഷാജി ജോര്‍ജ് , ബാബു കോട്ടോളി എന്നീവരുടെ നേതൃത്വവത്തില്‍ വിപുലമായ സജീകരണങ്ങളോടെ നടന്ന മതസരങ്ങളില്‍ 78 സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫി വിതരണവും നടന്നു. മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രേമലത നായര്‍ സ്വാഗത പ്രസംഗവും മണപ്പുറം സ്‌കൂള്‍ ഡയറക്ടര്‍ ഡോ . ഷാജി മാത്യു മുഖ്യസന്ദേശവും നടത്തിയ വേദിയില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി. ഇ. ഒ . പവല്‍ പോദാര്‍ ഉത്ഘാടനകര്‍മ്മവും നിര്‍വഹിച്ചു.

 

Advertisement