കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടതുറപ്പ് സമയമാറ്റം ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.

806
Advertisement

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുലര്‍ച്ചേ 3 മണിക്ക് നടതുറക്കുന്നത് 3.30 ലേക്ക് മാറ്റിയതില്‍ ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. വേണ്ടത്രകൂടിയാലോചനകള്‍ നടത്താതെയാണ് മാറ്റം വരുത്തിയിരിക്കുന്നത്. നടതുറപ്പ് സമയം മാറ്റുന്നത് ഏതെങ്കിലും വ്യക്തിക്കോ, കുടുംബത്തിനോ വേണ്ടിയാകുന്നതിനെ ഹിന്ദു ഐക്യവേദി ശക്തമായി അപലപിക്കുന്നതായും. നവീകരണകലശത്തോടനുബന്ധിച്ച് നടക്കുന്ന നിയമനിശ്ചയം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ഇത്തരം നിര്‍ണ്ണായകമായ മാറ്റങ്ങള്‍ അനുസൃതമായ തീരുമാനങ്ങളെടുക്കേണ്ടതെന്ന് യോഗം ചൂണ്ടിക്കാട്ടി. നടതുറപ്പുസമയം 3 മണിയായി തന്നെ നിലനിര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തെ ഹിന്ദു ഐക്യവേദി ശക്തമായി എതിര്‍ത്ത് പരാജയപ്പെടുത്തുവാന്‍ യോഗം തീരുമാനിച്ചു.

Advertisement