അവിട്ടത്തൂര്‍ സ്‌കൂളില്‍ ഗണിതോത്സവം ആരംഭിച്ചു

77

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂര്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് തല ഗണിതോത്സവം അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധികളായ എ.സി.സുരേഷ്, കെ.കെ.കൃഷ്ണന്‍ നമ്പൂതിരി, പി.ടി.എ.പ്രസിഡന്റ് ടി.കെ.ശശി, ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ്, സീമോള്‍ പോള്‍സി എന്നിവര്‍ പ്രസംഗിച്ചു. ആര്‍.പി.ട്രെയ്‌നര്‍മാര്‍, കണക്ക് അധ്യാപകര്‍, പ്രഗത്ഭ വ്യക്തികള്‍ തുടങ്ങിയവര്‍ മൂന്ന് ദിവസത്തെ ക്ലാസ്സ് നയിക്കും. ഗണിതോത്സവം തിങ്കളാഴ്ച സമാപിക്കും. പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള 6,7,8 എന്നീ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

Advertisement