ഇരുട്ടു പരന്ന ജീവിതത്തിലേയ്ക്ക് കൈ തിരി വെളിച്ചവുമായി കാറളം ഗ്രാമ പഞ്ചായത്ത്.

469
Advertisement

കാറളം : ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ 8 പേര്‍ക്ക് സഞ്ചരിച്ചു കൊണ്ട് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി മുചക്ര വാഹനം വിതരണം ചെയ്തു. സമൂഹത്തിലെ അടിത്തട്ടിലുള്ളതും ,ആശ്രയം അര്‍ഹിക്കുന്നവരേയും കൈ പിടിച്ച് ഉയര്‍ത്തുമ്പോഴാണ് യഥാര്‍ത്ഥ ജനകീയാസൂത്രണം ഫലപ്രാപ്തിയില്‍ എത്തുന്നതെന്ന് മുചക്ര വാഹനം വിതരണോദ്ഘാടനം നടത്തി തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അഭിപ്രായപ്പെട്ടു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ സി ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം എന്‍ .കെ ഉദയ പ്രകാശ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി. പ്രസാദ് സ്വാഗതം ആശംസിച്ച യോഗത്തില്‍ കാറളം പഞ്ചായത്ത് സെക്രട്ടറി പി.ബി.സുഭാഷ് നന്ദി പറഞ്ഞു.

Advertisement