പ്രകൃതി ചികിത്സാ ക്ലാസ്സും പാചക പഠനക്കളരിയും

376

വള്ളിവട്ടം: എല്ലാവരും പ്രകൃതിയിലേക്ക് മടങ്ങി വരണമെന്ന് ഫാ.ഡേവിസ് ചിറമ്മേല്‍ പറഞ്ഞു. വള്ളിവട്ടം ചെറുകിട ഭൂവുടമ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പാചക പഠനക്കളരിയുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി പ്രകൃതി ചികിത്സാ ക്യാമ്പ്, വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, പൊതു സമ്മേളനം എന്നിവ നടന്നു. സംഘം പ്രസിഡന്റ് എ.ആര്‍.രാമദാസ് അധ്യക്ഷനായി. പ്രകൃതി ചികിത്സയെക്കുറിച്ച് ഡോ.പി.എ.രാധാകൃഷ്ണന്‍ ക്ലാസ്സെടുത്തു. ഡോ.വി.എസ്.വിജയന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വെച്ച് ബിന്ദ്യ ബാലകൃഷ്ണന്‍, ജോസ് പുലിക്കോട്ടില്‍ എന്നിവരെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ ആദരിച്ചു. വി.വി.ഇസ്മാലി, സലിം കാട്ടകത്ത്, എസ്.ഐ. കെ.എസ്.സുശാന്ത്, കെ.ആര്‍.പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement