സന്തോഷ് ട്രോഫി ടീമിന് ഇരിങ്ങാലക്കുടയില്‍ പ്രൗഢോജ്ജ്വല സ്വീകരണം

1164

ഇരിങ്ങാലക്കുട :പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സന്തോഷ് ട്രോഫി നേടിയ കേരളാ ഫുട്ബാള്‍ ടീമിന് കേരളത്തിലെ ആദ്യ ആദ്യ സ്വീകരണം വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയില്‍.കൊല്‍ക്കട്ടയില്‍ വച്ച് നടന്ന ആവേശോജ്ജ്വലമായ മത്സരത്തില്‍ ബംഗാളിനേ അവരുടെ മണ്ണില്‍ മുട്ടുകുത്തിച്ച് കൂരിടം ചൂടിയ കേരളത്തിന്റെ ചുണകുട്ടന്മാര്‍ക്ക് ഇരിങ്ങാലക്കുട പൗഢമായ സ്വീകരണമാണ് നല്‍കിയത് . കേരള ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ ആയ ഐ.സി.എല്‍ ഫിന്‍കോര്‍പിന്റെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികള്‍ നടന്നത്.കുട്ടംങ്കുളം പരിസരത്ത് നിന്നാരംഭിച്ച സ്വീകരണ ഘോഷയാത്രയ്ക്ക് റോഡരികില്‍ നിന്ന് ആശംസകള്‍ അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയിരുന്നത്.ബാന്റ് സെറ്റ്,നാടന്‍ കലാരൂപങ്ങള്‍,ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു സ്വീകരണ ഘോഷയാത്ര സംഘടിപ്പിച്ചത്.തുടര്‍ന്ന് അയ്യങ്കാവ് മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ., നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം. വിജയന്‍, ഫാ. ജോയ് പീനിക്കപ്പറമ്പില്‍, ഐ.സി.എല്‍. മാനേജിങ്ങ് ഡയറക്ടര്‍ കെ.ജി. അനില്‍ കുമാര്‍, സി.ഇ.ഒ. ഉമ അനില്‍കുമാര്‍ തുടങ്ങി രാഷ്ട്രിയ സാംസ്‌ക്കാരിക, കായികരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Advertisement