ഹൈ മാസ്ററ് — മിനി മാസ്ററ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപയുടെ ഭരണാനുമതി

94

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വിവിധ സ്‌ഥലങ്ങളിൽ ഹൈ മാസ്ററ് — മിനി മാസ്ററ് സ്‌ഥാപിക്കുന്നതിനായി ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ കാട്ടൂർ — കാറളം — മുരിയാട് ഗ്രാമ പഞ്ചായത്തിലെ ലൈറ്റുകൾ സ്‌ഥാപിക്കുന്നതിനായി 58.70 ലക്ഷം രൂപയും, ആളൂർ — വേളൂക്കര — പൂമംഗലം – പടിയൂർ പഞ്ചായത്തുകളിലെ ലൈറ്റുകൾ സ്‌ഥാപിക്കുന്നതിനായി 33.71 ലക്ഷം രൂപയുടെയും, ഇരിങ്ങാലക്കുട നഗരസഭയിലെ ലൈറ്റുകൾ സ്‌ഥാപിക്കുന്നതിനായി 32.57 ലക്ഷം രൂപയുടെയും ഭരണാനുമതികളാണ് ലഭിച്ചിട്ടുള്ളത്. കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ കാട്ടൂർ ബസ്സ് സ്റ്റാൻഡ്, കാറളം ഗ്രാമ പഞ്ചായത്തിലെ ചെമ്മണ്ട സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരം, വാർഡ് 5 ലെ ചെമ്മണ്ട റോഡ് സെന്റർ, മുരിയാട് ഗ്രാമ പഞ്ചായത്തിലെ പി. പി. ദേവസ്സി സ്തൂപം – ചേർപ്പുംകുന്ന്, ഊരകം വെറ്റിലമൂല, ആനുരുളി ബണ്ട് റോഡ്, ആനന്ദപുരം കപ്പേള — ഉദയ കലാസമിതി പരിസരം, ആനന്ദപുരം ജി. യു. പി. എസ്. പരിസരം, ആരംഭനഗർ കോളനി, വെള്ളിലംക്കുന്ന് കോളനി,ആളൂർ ഗ്രാമ പഞ്ചായത്തിലെ കല്ലേറ്റുംകര ബി. വി. എം. എച്ച്. എസ് പരിസരം, വെള്ളാംചിറ ജംഗ്ഷൻ, വേളൂക്കര ഗ്രാമ പഞ്ചായത്തിലെ കടുപ്പശ്ശേരി കോളനി സെന്റർ, കുതിരത്തടം സെന്റർ, പൂമംഗലം ഗ്രാമ പഞ്ചായത്തിലെ പായമ്മൽ ക്ഷേത്ര പരിസരം, പടിയൂർ ഗ്രാമ പഞ്ചായത്തിലെ കാക്കാത്തുരുത്തി സെന്റർ ഇരിങ്ങാലക്കുട നഗര സഭയിലെ മഹാത്മ യു. പി. സ്കൂളിന് മുൻവശം, തളിയക്കോണം സ്റ്റേഡിയം പരിസരം, പൂച്ചക്കുളം സെന്റർ, ശ്രീ വിശ്വനാഥപുരം ക്ഷേത്രം മുൻവശം എന്നീ 20 സ്‌ഥലങ്ങളിൽ ഹൈ മാസ്ററ് ലൈറ്റും മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം കൊടിയൻകുന്ന് സെന്റർ, ഇരിങ്ങാലക്കുട നഗരസഭയിലെ പൊറത്തിശ്ശേരി തലയിണക്കുന്ന് സെന്റർ, മാടായിക്കോണം അച്യുതൻ നായർ മൂല, ബ്ലോക്ക് ഓഫീസ് സെന്റർ പരിസരം, വാർഡ് 6 ലെ കാരക്കട അമ്പലം എളങ്ങാർവട്ടം എന്നീ 5 സ്‌ഥലങ്ങളിൽ മിനി മാസ്ററ് ലൈറ്റുമാണ് സ്‌ഥാപിക്കുന്നത്. സർക്കാർ അംഗീകൃത അക്രെഡിറ്റ് ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെ കണ്ണൂർ യൂണിറ്റാണ് നിർമ്മാണ പ്രവർത്തികൾ നടത്തുക. തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നിർവഹണ മേൽനോട്ടം വഹിക്കണമെന്നും പ്രവർത്തികൾ എത്രയും പെട്ടന്ന് ആരംഭിക്കുന്നതിനു വെണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ അറിയിച്ചു.

Advertisement