ചാത്തന്‍മാസ്റ്റര്‍ ഹാള്‍ ഹാള്‍ പുതുക്കി നിര്‍മ്മിക്കാത്തതില്‍ കൂട്ടസത്യാഗ്രഹം

450

മാപ്രാണം: മുന്‍ മന്ത്രി പി.കെ. ചാത്തന്‍മാസ്റ്ററുടെ പേരിലൂള്ള ഹാള്‍ പുതുക്കി നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ.യുടെ നേതൃത്വത്തില്‍ കൂട്ടസത്യാഗ്രഹം നടത്തി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണം സെന്ററില്‍ നടന്ന കൂട്ടസത്യാഗ്രഹം മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നവോത്ഥാനത്തിന്റേയും നവകേരള നിര്‍മ്മാണത്തിന്റേയും ചരിത്രം പുതിയ തലമുറയില്‍ നിന്നും മറിച്ചുവെക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഗൗരവകരമാണെന്ന് കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. ടി.കെ. സുധീഷ് അധ്യക്ഷനായിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, ജില്ലാ കമ്മിറ്റി അംഗം എം.ബി. ലത്തീഫ്, മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ പഞ്ചായത്തംഗം എന്‍.കെ. ഉദയപ്രകാശം, എം.സി. രമണന്‍, കൗണ്‍സിലര്‍മാരായ പി.സി. മുരളീധരന്‍, അല്‍ഫോണ്‍സാ തോമസ്, വി.കെ. സരള, കെ. നന്ദനന്‍, വി.കെ. സരിത, അനിതാ രാധാകൃഷ്ണന്‍, കെ.വി. രാമകൃഷ്ണന്‍, കെ.സി. ബിജു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisement