അപകടഭീഷണി ഉയര്‍ത്തി കൂടല്‍മാണിക്യം ക്ഷേത്രത്തിനടുത്തുള്ള ലൈബ്രറിക്കു സമീപത്തെ വൈദ്യുതി പോസ്റ്റ്

535
Advertisement

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്‍ വശത്തുള്ള എം ജി റോഡില്‍ ലൈബ്രറിക്കു സമീപം വൈദ്യുതി പോസ്റ്റ് ചരിഞ്ഞ് അപകടരമായ അവസ്ഥയില്‍ നില്ക്കുന്നു.നാലമ്പല തീര്‍ത്ഥാടകരുടെ തിരക്കുള്ള ദിവസങ്ങളില്‍ ഈ പോസ്റ്റിനടിയിലൂടെയാണ് നടക്കുക എന്നത് വളരെ ആശങ്ക ഉളവാക്കുന്നു.ഈ വാര്‍ഡിലെ മുന്‍ ജനപ്രതിനിധി വൈദ്യുതി ഓഫിസില്‍ നേരില്‍ ചെന്ന് പല തവണ നിവേദനം നല്കിയിട്ടും പ്രാദേശിക ചാനലുകള്‍ കാര്യത്തിന്റെ ഗൗരവം റിപ്പോര്‍ട്ട് ചെയ്തിട്ടും അധികാരികള്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചു വരുന്നത്.നാലമ്പല തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് വൈദ്യുത വിഭാഗവും ശ്രീ കൂടല്‍മാണിക്യം ദേവസ്വവും വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് . നാലമ്പല തീര്‍ത്ഥാടകര്‍ക്ക് വേണ്ട സുരക്ഷയ്ക്കും മതിയായ പ്രാധാന്യം നല്കുകയും വേണം

 

 

Advertisement