ഇരിങ്ങാലക്കുടയില്‍ പണിമുടക്ക് പൂര്‍ണ്ണം

563

ഇരിങ്ങാലക്കുട : സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കു സംസ്ഥാനത്തു തുടങ്ങി. തിങ്കളാഴ്ച അര്‍ധരാത്രി വരെയാണു പണിമുടക്ക്. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണു 24 മണിക്കൂര്‍ പണിമുടക്ക്. ബിഎംഎസ് പങ്കെടുക്കില്ല. മോട്ടോര്‍വാഹന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക്- ഇന്‍ഷ്വറന്‍സ്, ബിഎസ്എന്‍എല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. പാല്‍- പത്ര വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ് സര്‍വീസ് എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കിനോട് അനുബദ്ധിച്ച് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ആല്‍ത്തറയ്ക്കല്‍ നടന്ന ധര്‍ണ്ണ സി കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വി വി സത്യന്‍,കെ നന്ദനന്‍,ടി കെ സുധീഷ്,സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം,വി എ മനോജ് കുമാര്‍,കെ എ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement