ശാന്തിനികേതന്‍ സ്‌പോര്‍ട്‌സ് മീറ്റ് സ്‌പോര്‍ട്ടോ 2k18

285

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ് ‘സ്‌പോര്‍ട്ടോ 2k18’ ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എസ്.ഐ സി.വി. ബിബിന്‍ നിര്‍വ്വഹിച്ചു. ശാന്തിനികേതന്‍ സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍ സൂര്യഗായത്രി പ്രതിജ്ഞ ചൊല്ലി പ്രിന്‍സിപ്പള്‍ പി.എന്‍.ഗോപകുമാറില്‍ നിന്നും കഴിഞ്ഞവര്‍ഷത്തെ വ്യക്തിഗത ചാമ്പ്യന്‍മാരായ സൂര്യഗായത്രി, ഗോപികമുരളീധരന്‍ ആര്യസുഭാഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. എസ്.എന്‍.ഇ.എസ്. ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍. എസ്.എം.സി.ചെയര്‍മാന്‍ അഡ്വ.കെ.ആര്‍.അച്യുതന്‍, എസ്.എന്‍.ഇ.എസ്. സെക്രട്ടറി എ.കെ.ബിജോയ്, മനോജ്, ഡോ.എം.എസ്.വിശ്വനാഥന്‍, പി.ടി.എ.പ്രസിഡന്റ് റിമ പ്രകാശ്, മാതൃ സമിതി പ്രസിഡന്റ് ശ്രീജ കണ്ണന്‍, കായിക അധ്യാപിക ശോഭ പ്രദീപ് സ്‌കൂള്‍ ലീഡര്‍ ധനിഷ് ദേവദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് പാസ്റ്റ് നടത്തി.

Advertisement