സുല്‍ത്താന്‍ ബത്തേരിയിലെ ആദിവാസി ഊരിലേക്ക് ഇരിങ്ങാലക്കുട രൂപതയുടെ കൈത്താങ്ങ്

167

ഇരിങ്ങാലക്കുട: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സുല്‍ത്താന്‍ ബത്തേരി പുല്‍പള്ളി കോളനി ആദിവാസി ഊരിലേക്ക് രൂപതയുടെ കൈത്താങ്ങ്.വിവിധ ഇടവകകളില്‍ നിന്ന് ശേഖരിച്ച വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും മറ്റു അവശ്യവസ്തുക്കളാണ് നല്‍കിയത്.രൂപതാങ്കണത്തില്‍ നിന്നും സാധനങ്ങളടിങ്ങിയ വാഹനം യാത്ര പുറപ്പെട്ടു. വികാരി ജനറല്‍ മോണ്‍.ജോസ് മഞ്ഞളി ഫ്‌ലാഗ് ഓഫ് ചെയ്തു.സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഫീസ്, മാള ഫൊറോന പള്ളി, ആളൂര്‍ കേരള സഭ ഓഫീസ്, ചാലക്കുടി അവര്‍ഡ് ഭവന്‍, എന്നി വിടങ്ങളിലാണ് സാധനങ്ങള്‍ ശേഖരിച്ചത്. സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ.വര്‍ഗീസ് കോന്തുരുത്തി, ഫാ ജോസ് റാഫി അമ്പൂക്കന്‍, ഫാ. ഡെയ്‌സന്‍ കവലക്കട്ട്, ഫാ.ജോസഫ് കിഴക്കുംതല, ഫാ.മെഫിന്‍ തെക്കേക്കര, ജെന്നി തോമസ് എന്നിവര്‍ അനുഗമിച്ചു.സുല്‍ത്താന്‍ ബത്തേരിയില്‍ സബ് കോടതി ജഡ്ജി അനിറ്റ് ജോസഫ് സാധനങ്ങള്‍ ഏറ്റുവാങ്ങി.

 

Advertisement