ജെ സി ഐ മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു

390
Advertisement

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെആഭിമുഖ്യത്തില്‍ മാനവമൈത്രി സംഘമവും അരിവിതരണവും സംഘടിപ്പിച്ചു.മതം പഠിപ്പിക്കുന്നത് സ്‌നേഹമാണെന്നും മതത്തേകുറിച്ച് ശരിയായ ജ്ഞാനം ഇല്ലാത്തതാണ് വര്‍ഗ്ഗീയതയ്ക്ക് കാരണമെന്നും എല്ലാ മതങ്ങളുടെയും അന്തസത്ത പരസ്പര സ്‌നേഹമാണെന്നും മാനവ മൈത്രി സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഇരിങ്ങാലക്കുട രൂപതാ ബീഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍ പറഞ്ഞു.ജെ സി ഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് യു പ്രദീപ് മേനോന്‍.ഠാണ ജുമാ മസ്ജിദ് ഇമാം കബീര്‍മൗലവി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്ട്രറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര,ജെ സി ഐ സോണ്‍ പ്രസിഡന്റ് അഡ്വ.രകേഷ് ശര്‍മ്മ മുഖ്യാത്ഥിയായിരുന്നു.മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് പുന്നേലിപറമ്പില്‍,പ്രോഗ്രാം ഡയറക്ടര്‍ ബിജു സി സി,ടെല്‍സണ്‍ കോട്ടോളി,ലിയോപോള്‍ എന്നിവര്‍ സംസാരിച്ചു.ഈസ്റ്റര്‍,വിഷു ആഘോഷങ്ങളുടെ ഭാഗമായി സമ്മേളനത്തില്‍ 500 ഓളം പേര്‍ക്ക് സൗജന്യമായി അരിവിതരണം നടത്തി.

Advertisement