തൊഴിലില്ലായ്മക്കെതിരെ ,മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ

18
Advertisement

കിഴുത്താണി : യുവജന മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നവംബർ 3 ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പാർലിമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം കിഴുത്താണി സെന്ററിൽ വച്ച് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം വി.പി ശരത് പ്രസാദ് ജാഥ ക്യാപ്റ്റന് പതാക കൈമാറി നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം പി.കെ മനുമോഹൻ, കാറളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എസ് ബാബു എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബ്ലോക്ക്‌ ട്രഷറർ സവിഷ്ണു പ്രഭാകരൻ സ്വാഗവും .ഡിവൈഎഫ്ഐ കിഴുത്താണി മേഖല സെക്രട്ടറി നിതേഷ് ബാബു നന്ദിയും രേഖപ്പെടുത്തി.ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ സെക്രട്ടറി ഐവി സജിത്ത് ക്യാപ്റ്റനായും, ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് പ്രസി പ്രകാശൻ വൈസ് ക്യാപ്റ്റനായും, ബ്ലോക്ക്‌ പ്രസിഡണ്ട് അതീഷ് ഗോകുൽ മാനേജറുമായ ജാഥ ഒക്ടോബർ 14,15,16 തീയതികളിൽ ഇരിങ്ങാലക്കുടയിലെ വിവിധങ്ങളായ പ്രദേശങ്ങളിലുടെ സഞ്ചരിച്ച് 16 ന് മാപ്രാണം സെന്ററിൽ സമാപിക്കും. സമാപന പൊതുസമ്മേളനം ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗവും, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും.

Advertisement