കുടിവെള്ള പെപ്പ് പൊട്ടിയതിന് മുകളിലൂടെ ടാറിംങ്ങ് : റോഡ് പൊളിഞ്ഞ് തുടങ്ങി.

664
Advertisement

ഇരിങ്ങാലക്കുട : കുടിവെള്ള പെപ്പ് പൊട്ടിയതിന് മുകളിലൂടെ അശാസ്ത്രിയമായ ടാറിംങ്ങ് നടത്തിയതിനെ തുടര്‍ന്ന് റോഡ് വീണ്ടും തകരുന്നു.ഇരിങ്ങാലക്കുട നഗരസഭയിലെ കൊരുമ്പിശ്ശേരി 30-ാം വാര്‍ഡില്‍ മുസ്ലിം പള്ളിയ്ക്ക് സമീപത്തേ നാല്മൂല റോഡിലാണ് അധികൃതരുടെ അനാസ്ഥയില്‍ ടാറിംങ്ങ് നടത്തിയ റോഡിന് മുകളിലൂടെ കുടിവെള്ളം പാഴായികൊണ്ടിരിക്കുന്നത്.റോഡിന്റെ പലയിടങ്ങളിലായി പെപ്പ് പൊട്ടിയ വിവരം പ്രദേശത്തേ കൗണ്‍സിലറെ ധരിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു.എന്നാല്‍ വര്‍ഷാവസാനത്തേ പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിനായി കുടിവെള്ള പെപ്പ് പൊട്ടിയത് ശരിക്കാതെ അതിന് മുകളിലൂടെ ടാറിംങ്ങ് നടത്തുകയായിരുന്നു.ടാറിംങ്ങ് നടത്തി ദിവസങ്ങള്‍ക്കകം ടാറിംങ്ങ് പൊളിഞ്ഞ് കുടിവെള്ളം രോഡില്‍ പരന്നൊഴുകുന്ന കാഴ്ച്ചയാണ് നാട്ടുക്കാര്‍ കാണുന്നത്.എത്രയും വേഗം പൊട്ടിയ കുടിവെള്ള പെപ്പ് ശരിയാക്കി വീണ്ടും ഇവിടെ ടാറിംങ്ങ് നടത്തണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.അല്ലാത്ത പക്ഷം റോഡ് കൂടുതല്‍ തകരുന്നതിന് ഇത് കാരണമാകുമെന്ന് പറയുന്നു.

 

Advertisement