ഇരിങ്ങാലക്കുട ശക്തിനഗർ റസിഡന്റസ് അസോസിയേഷനായ ” സൗഹൃദവേദി ” യുടെ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു

53

ഇരിങ്ങാലക്കുട:ശക്തിനഗർ റസിഡന്റസ് അസോസിയേഷനായ ” സൗഹൃദവേദി ” യുടെ പുതുവത്സരാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. സൗഹൃദവേദി പ്രസിഡന്റ് ഇ.ജെ. വിൻസന്റ് അന്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ജെയ്സൺ പാറേക്കാടൻ ആശംസ നേർന്നു. അസോസിയേഷൻ സെക്രട്ടറി ബിജോയ് ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.വി. പുഷ്പാംഗദൻ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു.

Advertisement