ദൈവദശകം ദൃശ്യാവിഷ്‌കാരത്തിന്റെ ഇരിങ്ങാലക്കുട മേഖലയിലെ പരിശീലനം ആരംഭിച്ചു.

519
Advertisement

ഇരിങ്ങാലക്കുട : യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം നൂറ് ലോകഭാഷയിലേക്ക് മൊഴിമാറ്റി സമര്‍പിക്കുന്നതിന്റെ ഭാഗമായി 1500 മോഹിനിയാട്ടം നര്‍ത്തകരുടെ ദൈവദശകം ദൃശ്യാവിഷ്‌കാരത്തിന്റെ ഇരിങ്ങാലക്കുട മേഖലയിലെ പരിശീലനം നടത്തി. ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്തില്‍ നര്‍ത്തകര്‍ക്കു പരിശീലനം നല്‍കി.കലാമണ്ഡലം ധനുഷ സന്യാല്‍, നൃത്ത അധ്യാപിക കല ഗോകുല്‍ദാസ് എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.ദൈവദശകം നൂറു ലോക ഭാഷകളിലേക്ക് മൊഴി മാറ്റുന്ന ഗിരീഷ് ഉണ്ണികൃഷ്ണന്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ സോണിയ ഗിരി എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement