Monthly Archives: May 2020
വിദ്യാർഥികൾക്കായി മാസ്കുകൾ വിതരണം ചെയ്തു
എടതിരിഞ്ഞി: എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ പൊതു പരീക്ഷ എഴുതുന്ന എസ് എസ് എൽ സി, +2 വിദ്യാർഥികൾക്ക് മാസ്കുകൾ വിതരണം ചെയ്തു. എം .എൽ.എ.കെ....
ദുരിതാശ്വാസ നിധിയിലേക്ക് വെള്ളാങ്കല്ലൂർ ബ്ലോക്കിലെ അങ്കനവാടിയിൽനിന്ന് 65000/_ രൂപനൽകി
വെള്ളാങ്കല്ലൂർ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളാങ്കല്ലൂർ ബ്ലോക്കിലെ അങ്കനവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു. സ്വരൂപിച്ച 65000/_ രൂപ വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ അസോസിയേഷൻ ജില്ലാ...
അദ്ധ്യാപകർ കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകണം: ജില്ലാ കളക്ടർ
തൃശ്ശൂർ :സെൻസസ് ഡ്യൂട്ടിയുടെ ഡാറ്റ ശേഖരത്തിലുളള സ്‌ക്കൂളുകളിലെ പുരുഷ അദ്ധ്യാപകർ കോവിഡ് 19 ലോക്ക് ഡൗൺ സാഹചര്യത്തിലും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇവരുടെ സേവനം ആരോഗ്യവകുപ്പിന് ലഭ്യമാക്കേണ്ട...
മോട്ടോർ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ചു
തൃശ്ശൂർ :കോവിഡ് 19 ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യ ധനസഹായം നൽകുവാൻ ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ക്ഷേമനിധി അംഗങ്ങൾക്കാണ് സഹായം ലഭിക്കുക. ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ...
മേയ് 3 എ ഐ വൈ എഫ് സ്ഥാപകദിനം ആചരിച്ചു
കാറളം :എ ഐ വൈ എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് കാറളം മേഖലാ കമ്മിറ്റിയിലെ 7 യൂണിറ്റുകളിൽ പതാക ഉയർത്തി.പടിഞ്ഞാട്ടുമുറി യൂണിറ്റിൽ മേഖലാ പ്രസിഡന്റ് യദുകൃഷ്ണനും തെക്കുമുറി യൂണിറ്റിൽ എ ഐ വൈ എഫ് ജില്ലാ...
ഇരിങ്ങാലക്കുടയിലെ വനിതാ പോലീസിന്റെ കരുതൽ ചേറ്റുവയിലും
ഇരിങ്ങാലക്കുട: പിങ്ക് പോലീസും വനിതാ പോലീസും ചേർന്ന് ചേറ്റുവയിൽ പരമ്പരാഗതമായി മൽസ്യ ബന്ധനം നടത്തുന്ന ഒമ്പത് കുടുംബങ്ങൾക്ക് കഴിഞ്ഞ ആഴ്ചയിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തിരുന്നു .ചേറ്റുവ കോട്ട...
KSEB കാട്ടൂർ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു
കാട്ടൂർ:കാട്ടൂർ ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫീസ്, KSEB യുടെ കാറളം പവർഹൌസ് സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.KSEB യുടെ...
തൃശ്ശൂർ-എറണാകുളം-ആലപ്പുഴ ഗ്രീൻ സോണിൽ:നിയന്ത്രണങ്ങൾ തുടരും
തൃശ്ശൂർ :ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ഗ്രീന്‍സോണുകളില്‍ പൊതുവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.പൊതുഗതാഗതം...
നൂറോളം കുടുംബങ്ങൾക്ക് സ്വാന്തനമായി ചെമ്പകശ്ശേരി സിനിമാസ് ഉടമ ജോസ്ചെമ്പകശ്ശേരി
ഇരിങ്ങാലക്കുട :കൊറോണയുടെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി ,പലവ്യഞ്ജന കിറ്റുകൾ നൽകി ചെമ്പകശ്ശേരി സൂപ്പർമാർക്കറ്റ്,സിനിമാസ് ഉടമ ജോസ് ചെമ്പകശ്ശേരി.തെക്കേ താണിശ്ശേരിയിൽ തൻറെ വീടിനു സമീപമുള്ള കുടുംബങ്ങൾക്കാണ് ജോസ് ചെമ്പകശ്ശേരി ...
ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് സൗജന്യമായി നൽകി
ഇരിങ്ങാലക്കുട :ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് സൗജന്യമായി നൽകി ഇരിങ്ങാലക്കുട പിങ്ക് പോലീസ്.ഇരിങ്ങാലക്കുടയിലെ പിങ്ക് പട്രോൾ പോലീസും സ്ത്രീകൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെൻറർ ഫിറ്റ്നസ് 4 എസ് എന്ന സ്ഥാപനവും സംയുക്തമായി...
ഇന്ന്(മെയ് 2 ) സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന്(മെയ് 2 ) സംസ്ഥാനത്ത് 2 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.1 വയനാട് ,1 കണ്ണൂർ ..8 പേരുടെ ഫലം നെഗറ്റീവായി..ഇതുവരെ 499 പേർക്കാണ് സംസ്ഥാനത്ത് രോഗം...
കുടിവെള്ളം വിതരണം ചെയ്തു
കാട്ടൂർ :സ്നേഹം പദ്ധതിയുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലെ രൂക്ഷമായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മാവും വളവ്, പറയം കടവ് ,തേക്കുമുല ഭാഗത്ത് കോൺഗ്രസ്സ് കൂട്ടായ്മ ശുദ്ധജല വിതരണം നടത്തി, പൈപ്പ്...
ഇരിങ്ങാലക്കുട നഗരസഭയിൽ ഹെൽത്ത് സൂപ്പർവൈസർ ആയി സ്റ്റാൻലി പി .ആർ ചാർജ് എടുത്തു
ഇരിങ്ങാലക്കുട :നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ആയി വീണ്ടും ഇരിങ്ങാലക്കുടക്കാരൻ സ്റ്റാൻലി പി.ആർ ചാർജ് എടുത്തു.ഇരിങ്ങാലക്കുട നഗരസഭയിൽ സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് പ്രമോഷനോട് കൂടി ആലുവയിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്.7 മാസത്തോളം ആലുവയിൽ ജോലി...
സ്വയംതൊഴിൽ ചെയ്യുന്നതിനായ് തയ്യൽ മെഷീൻ അനുവദിച്ചു
ഇരിങ്ങാലക്കുട : സേവാഭാരതിയുടെ വൈഭവ ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയംതൊഴിൽ ചെയ്യുന്നതിനായ് പൊറത്തിശ്ശേരി തെക്കേതല രാജേഷിൻ്റെ ഭാര്യ ശ്രീദേവിക്ക് തയ്യൽ മെഷീൻ അനുവദിച്ചു.ചടങ്ങിൽ സേവാഭാരതി പ്രസി.ഐ .കെ ശിവാനന്ദൻ, ജനറൽ സെക്ര.പി....
പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം എൽ എ ഫണ്ടിൽ നിന്നും 1, 20, 000 രൂപ അനുവദിച്ചു
ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി കാട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനും ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിനുമായി പ്രൊഫ കെ യു അരുണൻ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ...
തൊഴിൽ ഇല്ലത്തവർക്കും ദുരിതം അനുഭവിക്കുന്നവർക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
ആനന്ദപുരം :കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ ഇല്ലാതെയും ദുരിതം അനുഭവിക്കുന്നവരുമായ ആനന്ദപുരം ദേശത്തെ ജാതി മത ഭേദമെന്യേ നിരവധി ആലംബഹീനർക്ക് ഹർഷാജൻ പഴയാറ്റിലച്ചനും, ഫാ. റിജു...
മുരിയാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
ആനന്ദപുരം:ആനന്ദപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മുരിയാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ മേയ് ദിനവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി . ആരോഗ്യ കേന്ദ്രത്തിലെ കൃഷ്ണകുമാർ , മനോജ് , ഭരണസമിതി അംഗം സുരേഷ്...
മാടായിക്കോണം പരേതനായ കണ്ണാട്ട് രത്നാകരമേനോൻ മകൻ സുരേഷ് (54)നിര്യാതനായി
മാടായിക്കോണം:മാടായിക്കോണം പരേതനായ കണ്ണാട്ട് രത്നാകരമേനോൻ മകൻ സുരേഷ് (54)നിര്യാതനായി.ഭാര്യ:ശോഭന.മക്കൾ:ശരത്,ശില്പ .സംസ്കാരം മെയ് 2 ശനിയാഴ്ച കാലത്ത് 9 മണിക്ക് നടത്തി.
എ ഐ ടി യൂ സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മെയ് ദിനാചരണം നടന്നു
ഇരിങ്ങാലക്കുട :മെയ് 1ലോക തൊഴിലാളി ദിനത്തിൽ , എ ഐ ടി യൂ സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മെയ് ദിനാചരണം നടന്നു, മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിൽ...
ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 200 ലിറ്റർ വാഷ് കണ്ടെത്തി
ഇരിങ്ങാലക്കുട : എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജും പാർട്ടിയും ചേർന്ന് ചാലക്കുടി താലൂക്കിൽ മുപ്ലിയം വില്ലേജിൽ വട്ടപ്പാടം ദേശത്ത് ഉപ്പുഴി ഇഞ്ചകുണ്ട് റോഡിൽ പുറംമ്പോക്ക് തോട്ടിന് സമീപത്ത് ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ...