കൈറ്റ്സ് ഫൗണ്ടേഷൻ ബുക്ക് ഫാം പ്രൊജക്റ്റ്‌ സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട കനാൽ ബേസിലെ ഡോൾസ് ലൈബ്രറിയിൽ നടന്നു

33

ഇരിങ്ങാലക്കുട: കൈറ്റ്സ് ഫൗണ്ടേഷൻ ബുക്ക് ഫാം പ്രൊജക്റ്റ്‌ സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട കനാൽ ബേസിലെ ഡോൾസ് ലൈബ്രറിയിൽ നടന്നു. കൈറ്റ്സ് ഫൗണ്ടേഷനും റോബിൻഹുഡ് ആർമിയും ഡോൾസ് ലൈബ്രറി കമ്മിറ്റിയും സംയുക്തമായാണ് പുനരുത്ഥാരണം നടത്തിയത്. ബുക്ക് ഫാം പ്രൊജക്റ്റ് ഉന്നത വിദ്യാഭ്യാസ/ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ബിന്ദു ആർ ഉദ്ഘാടനം നിർവഹിച്ചു.സെന്റ് ജോസഫ് കോളേജ് (ഓട്ടോണോമസ്) ഇരിങ്ങാലക്കുട പ്രിൻസിപ്പൽ ഡോ.ആശ തെരേസ് മുഖ്യാതിഥിയായിരുന്നു . ഇരിങ്ങാലക്കുട വാർഡ് കൗൺസിലർ കെ. ആർ വിജയ അധ്യക്ഷത വഹിച്ചു.ഡോൾസ് ലൈബ്രറി പ്രസിഡന്റ് സ്വാഗതം ആശംസിച്ചു. മുൻ വാർഡ് കൗൺസിലർ ശിവകുമാർ പി. വി,കൈറ്റ്സ് ഫൗണ്ടേഷൻ കേരള സ്റ്റേറ്റ് സെക്രട്ടറി എഡ്വിൻ ജോസ്, റോബിൻഹുഡ് ആർമി തൃശൂർ ജില്ലാ കോഫൗണ്ടർ അമർനാഥ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഡോൾസ് ലൈബ്രറി സെക്രട്ടറി സുനിൽകുമാർ എം. കെ നന്ദി അർപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ കൈറ്റ്സ് ഫൗണ്ടേഷൻ അംഗങ്ങളും റോബിൻഹുഡ് ആർമി അംഗങ്ങളും പങ്കെടുത്തു.കേരളത്തിൽ നിർജീവമായി കിടക്കുന്ന അമ്പതോളം ലൈബ്രറികൾ പുനരുത്ഥാരണം ചെയ്യുന്ന രണ്ട് വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ബുക്ക് ഫാം പ്രൊജക്റ്റ്‌. വായനാ സംസ്കാരം മുറുകെ പിടിക്കലാണ് പ്രധാന ലക്ഷ്യം.

Advertisement