കാറളം ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനല്‍ അട്ടിമറി വിജയം നേടി

250

കാറളം: കാറളം ക്ഷീര വ്യവസായ സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് പാനല്‍ അട്ടിമറി വിജയം നേടി.ഒന്‍പതംഗ ഭരണസമിതിയില്‍ ഏഴ് യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.ഇരുപത്തിയഞ്ച് വര്‍ഷമായി ഇടതുപക്ഷം ഭരിച്ചിരുന്ന സംഘമാണ് യു ഡി എഫ് നേടിയത്.തിരഞ്ഞെടുക്കപ്പെട്ട രണ്ട് എല്‍ ഡി എഫ് അംഗങ്ങളില്‍ ഒരാള്‍ എതിരില്ലാതെയും മറ്റൊരാള്‍ നറുക്കെടുപ്പിലൂടെയുമാണ് വിജയിച്ചത്.സി ആര്‍ സീതാരാമന്‍, പ്രഭാകരന്‍ കെ വി ,ജിബി മാളിയേക്കല്‍, പി എസ് ജയരാജന്‍, ബീന ഡേവിസ്, എല്‍സി തോമസ്, റോസിലി ആന്‍ഡ്രൂസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് അംഗങ്ങള്‍. വിജയത്തെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.കാറളം മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ ബാസ്റ്റിന്‍ ഫ്രാന്‍സീസ് നേതൃത്വം നല്‍കി.തങ്കപ്പന്‍ പാറയില്‍, കെ ബി ഷമീര്‍, ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍, സണ്ണി തട്ടില്‍, പി കെ വിനോദ്, പി എസ് മണികണ്ഠന്‍, വര്‍ഗ്ഗീസ് കീറ്റിക്കല്‍, എം ആര്‍ സുധാകരന്‍, വി ഡി സൈമണ്‍, വിജി സി എസ് എന്നിവര്‍ പങ്കെടുത്തു.

 

Advertisement