എടതിരിഞ്ഞി: എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ പൊതു പരീക്ഷ എഴുതുന്ന എസ് എസ് എൽ സി, +2 വിദ്യാർഥികൾക്ക് മാസ്കുകൾ വിതരണം ചെയ്തു. എം .എൽ.എ.കെ. യു അരുണൻ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക സി.പി. സ്മിത ,പ്രിൻസിപ്പൽ കെ.എ .സിമ എന്നിവർ മാസ്കുകൾ ഏറ്റുവാങ്ങി. സ്കൂൾ മാനേജ്മെൻറ് ആയ എച്ച് .ഡി. പി .സമാജം ആണ് വിദ്യാർത്ഥികൾക്കായി സൗജന്യമായി മാസ്കുകൾ നൽകിയത്. എസ് .എസ് .എൽ. സി, +2 പരീക്ഷകൾ എഴുതുന്ന 350 ഓളം വിദ്യാർഥികൾക്കും പരീക്ഷ നടത്തിപ്പിനായി എത്തുന്ന അധ്യാപകർക്കുമാണ് സൗജന്യ മാസ്കുകൾ നൽകുന്നത്. സ്കൂൾ മാനേജർ കെ.കെ ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ, മറ്റു ഭരണസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. സുരക്ഷിതമായ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് വിതരണോൽഘാടനം നടത്തിയത്.
Advertisement